ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌പോര്‍ട്‌സ് മീറ്റില്‍ യെങ് ചലഞ്ചേഴ്‌സ് ചംപ്യാന്മാര്‍ജിദ്ദ : വ്യായാമമാണ് ആരോഗ്യമെന്ന പ്രമേയവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബാനിമാലിക് ബ്ലോക്ക് കമ്മറ്റി സ്‌പോര്‍ട്‌സ് മീറ്റ് നഖീല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. യോഗ പരിശീലനം , ഫുട്‌ബോള്‍ മത്സരം, പെനാല്‍റ്റി ഷൂട്ട്ഔട്ട് എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍ ,യങ് ചലഞ്ചേഴ്‌സ് അനക്കിഷ് എഫ് സി , ഉമ്മുല്‍ഖുറാ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്, റോക്ക് സ്റ്റാര്‍ അല്‍ സമീര്‍ ,മെട്രോ നഖീല്‍ എന്നീ നാലു ബ്രാഞ്ചുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചു നടത്തിയ സ്‌പോര്‍ട്‌സ് മീറ്റ് സൗദി നേവല്‍ എന്‍ജിനീര്‍ .അബ്ദുല്‍ അസീസ് ഉമര്‍ ദുബൈത്തി കിക്കോഫ് ചെയ്തു സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ഉല്‍ഘാടനം ചെയ്തു .
ബറക റെസ്‌റ്റോറന്റ് വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ യുണൈറ്റഡ് ഉമ്മുല്‍ കുറയെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് യെങ് ചലഞ്ചേഴ്‌സ് അനക്കിഷ് പരാജയ പെടുത്തി ചാമ്പ്യന്മാരായി . മികച്ച കരിക്കാരനായി ഷിഹാബിനെ തിരഞ്ഞെടുത്തു. പെനാല്‍ട്ടി ഷൂട്ട്ഔട്ട് മത്സരത്തില്‍ നാസര്‍ കൊടുവള്ളി ഒന്നും നവാബ് രണ്ടും സ്ഥാനം കരസ്ഥമാക്കി.
സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല, സെക്രട്ടറി അലി കോയ, സ്‌റ്റേറ്റ് സെക്രട്ടറി കൊയിസ്സന്‍ ബീരാന്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബനി മാലിക്ക് ഏരിയ സെക്രട്ടറി സാജിദ് ഫറോക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കളിക്കാരുമായി പരിചയപെട്ടു . ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ ജെ എസ് സി ഫുട്‌ബോള്‍ അക്കാദമി കോച്ചുമാരായ സക്കിര്‍, സലിം മലപ്പുറം അബ്ദുല്‍ ഗനി, യാസര്‍ മേലാറ്റൂര്‍ എന്നിവര്‍ വിതരണം ചെയ്തു ,
അബ്ദുല്‍ ഗനി, അലി മാവൂര്‍ ,മുഹമ്മദ് അലി മഞ്ചേരി ,സമദ് വേങ്ങര എന്നിവര്‍ കളി നിയന്ത്രിച്ചു .
സോഷ്യല്‍ ഫോറം ബ്ലോക്ക് സെക്രട്ടറി നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ മുനീര്‍ മണലായ സ്വാഗതവും നജീബ് മൗലവി ബീമാപള്ളി നന്ദിയും പറഞ്ഞു .റാഫി ബീമാപള്ളി ,യൂനുസ് തുവൂര്‍ ,റഈസ് ,സുനീര്‍ കരുനാഗപ്പള്ളി ,ഹംസ കൂരി,റാസി കൊല്ലം ഗഫൂര്‍ കാന്തപുരം ,ഷാജഹാന്‍ കരുവാരകുണ്ട് ,ഹമീദ് മണലായ,ഷമീര്‍ പുളിക്കല്‍ ,മൊയ്തീന്‍ നഖീല്‍ എന്നിവര്‍ നേത്രത്വം നല്‍കി
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top