ഇന്ത്യയും അമേരിക്കയും സൈനിക ആശയ വിനിമയ കരാറില്‍ ഒപ്പിട്ടുന്യൂഡല്‍ഹി: ഇന്ത്യാ-അമേരിക്കന്‍ സൈന്യങ്ങള്‍ തമ്മില്‍ സുരക്ഷിതമായി വിവര കൈമാറ്റം നടത്തുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 2+2 ചര്‍ച്ചയുടെ ഭാഗമായാണ് നിര്‍ണായകമായ സൈനിക ആശയ വിനിമയ സഹകരണ കരാറില്‍ (കോംകോസ്) ഒപ്പുവെച്ചത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ്, യു.സ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍ പോംപെ, വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
റഷ്യയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ നിലപാട് മയപ്പെടാന്‍ കരാര്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍. സമാധാനം ഉറപ്പാക്കാന്‍ എല്ലാ മേഖലയിലും പരസ്പരം സഹകരിക്കാന്‍ തയാറാണെന്ന് നിര്‍മല സീതാരാമന്‍ ചര്‍ച്ചകള്‍ക്കിടെ പറഞ്ഞു. വളര്‍ന്ന വരുന്ന ആഗോള ശക്തിയായ ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മൈക്ക് പോംപിയും വ്യക്തമാക്കി.

RELATED STORIES

Share it
Top