ഫിഫ റാങ്കിങ് ; ഇന്ത്യക്ക് തിരിച്ചടി


സൂറിച്ച്: പുതുതായിറക്കിയ ഫിഫാ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. സാഫ് കപ്പിന്റെ ഫൈനലില്‍ മാലദ്വീപിനോട് പരാജയപ്പെട്ട ഇന്ത്യ ഫിഫ റാങ്കിങില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 97ലെത്തി. ഫൈനലില്‍ ജയിച്ച് കിരീടം ചൂടിയിരുന്നെങ്കില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ 94ലെത്തുമായിരുന്നു. നിലവില്‍ 1244 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്.
അതേസമയം പുതിയ റാങ്കിങില്‍ ബെല്‍ജിയവും ഫ്രാന്‍സും ഒന്നാം സ്ഥാനം പങ്കിട്ടു. 1729 പോയിന്റാണ് ഇരു ടീമിനും ഉള്ളത്. 1663 പോയിന്റോടെ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ നാലാമതും ഉറുഗ്വെ അഞ്ചാമതുമുണ്ട്. മറ്റൊരു ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് റാങ്കിങിലെ ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. 1575 പോയിന്റുകളോടെ പതിനൊന്നാം സ്ഥാനമാണ് നിലവില്‍ അവര്‍ക്കുള്ളത്.

RELATED STORIES

Share it
Top