Cricket

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതുന്നു

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പൊരുതുന്നു
X

ഓവല്‍: അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 332 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ലീഡിനായി പൊരുതുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റില്‍ ഇടം കണ്ടെത്തിയ വിഹാരിയും (25*) ജഡേജയുമാണ്(8*)ക്രീസില്‍.
ഇന്നലെ ജോസ് ബട്‌ലറും (89), സ്റ്റുവര്‍ട്ട് ബ്രോഡും (38) സമര്‍ഥമായി ബാറ്റു വീശി ഇംഗ്ലണ്ടിനെ 300 കടത്തുകയായിരുന്നു. ഏഴ് വിക്കറ്റിന് 198 റണ്‍സെന്ന നിലയില്‍ നിന്ന് രണ്ടാം ദിനം ബാറ്റിങ് പുനരാരഭിച്ച ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ പതിവു പോലെ കലമുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടാം വിക്കറ്റില്‍ ബാറ്റിങ് തുടര്‍ന്ന ജോസ് ബട്ട്‌ലറുംആദില്‍ റഷീദും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചു. എന്നാല്‍ സ്‌കോര്‍ 214ല്‍ നില്‍ക്കേ ആദില്‍ റഷീദിനെ(15) എല്‍ബിയില്‍ കുരുക്കി ബൂംറ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം കൂടി. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ബ്രോഡും ബട്ട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിന് വേണ്ടിയുള്ള എല്ലാ രക്ഷാപ്രവര്‍ത്തനവും ചെയ്തു. അതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആശയക്കുഴപ്പത്തിലായി.
സ്‌കോര്‍ 312ല്‍ നില്‍ക്കേ മികച്ച പ്രകടനത്തില്‍ ഊന്നി കളിക്കുന്ന ബ്രോഡിനെ(38) കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 98 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ആന്‍ഡേഴ്‌സന്‍ ഇറങ്ങിയെങ്കിലും റണ്‍സ് കണ്ടെത്താനായി ആന്‍ഡേഴ്‌സന് സ്‌ട്രൈക്ക് നല്‍കുന്നതില്‍ പിശുക്കുകാട്ടിയ ബട്ട്‌ലര്‍ വീണ്ടും പ്രഹരം തുടര്‍ന്നു. എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ബട്ട്‌ലറെ രഹാനെയുടെ കൈകളിലെത്തിച്ച് ജഡേജ വീണ്ടും ഇന്ത്യയുടെ നെടുംതൂണായി. അപ്പോള്‍ സ്‌കോര്‍ ഇംഗ്ലണ്ട് 10 വിക്കറ്റിന് 332. 30 ഓവര്‍ എറിഞ്ഞ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യ നാലാം ടെസ്റ്റിലെ സമാന പ്രകടനം തന്നെ പുറത്തെടുത്തു. ആദ്യ 103 കടക്കുമ്പോഴേക്കും നാലു താരങ്ങള്‍ പുറത്തായി. ഇന്ത്യക്ക് വേണ്ടി ഓപണിങ് ചെയ്ത ധവാന്‍ വീണ്ടും നിരാശനാക്കി. മൂന്ന് റണ്‍സുമായി ബ്രോഡിന്റെ എല്‍ബിയില്‍ കുരുങ്ങാനായിരുന്നു വിധി. എന്നാല്‍ തുടക്കത്തിലെ പതനത്തിന് ശേഷം ഇന്ത്യയെ രക്ഷിച്ച കെഎല്‍ രാഹുല്‍-ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട് അധിക സ്‌കോറിലേക്ക് നീണ്ടുനിന്നില്ല. സ്‌കോര്‍ 70 ല്‍ നില്‍ക്കേ രാഹുലിനെ(37) സാം കുറാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. തുടര്‍ന്ന് നായകനുമായി ചെറുത്തു നില്‍പ്പ് നടത്തി പൂജാര വീണ്ടുമൊരു മിന്നും പ്രകടനത്തിലേക്ക് ബാറ്റ് വീശി. എന്നാല്‍ ഇത്തവണ ആന്‍ഡേഴ്‌സന്റെ തീപന്തും ബൗളിങില്‍ ബെയര്‍‌സ്റ്റോവിന് ക്യാച്ച്് നല്‍കി താരവും കീഴടങ്ങി. 37 റണ്‍സായിരുന്നു സമ്പാദ്യം. രഹാനെ(0) വന്ന പാടെ മടങ്ങി. തുടര്‍ന്ന് മികച്ച ഫോമിലായിരുന്ന ക്യാപ്റ്റനെയും(49) ഇന്ത്യക്ക് നഷ്ടമായി. പിന്നീടെത്തിയ റിഷഭ് പന്തിനും(5) കാര്യമായൊന്നും ചെയ്യാനായില്ല.
Next Story

RELATED STORIES

Share it