ഏഷ്യന്‍ ഗെയിംസ്: തുഴച്ചിലില്‍ വീണ്ടും മെഡല്‍ക്കൊയത്ത്


ജക്കാര്‍ത്ത: ഗെയിംസിലെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ തുഴച്ചില്‍ മല്‍സരങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ക്കൊയ്ത്ത്. ഇന്നലെ മാത്രം ഒരു വെളളിയും രണ്ട് വെങ്കലവുമാണ് തുഴച്ചിലില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്.വനിതകളുടെ 49 വിഭാഗം എഫ് എക്‌സ് വിഭാഗത്തില്‍ വര്‍ഷാഗൗതമും ശ്വേത ശെര്‍വഗറും ചേര്‍ന്ന ടീമാണ് വെള്ളി നേടിയത്. ഓപണ്‍ ലേസര്‍ 4.7 വിഭാഗത്തില്‍ 16 വയസ്സുകാരി ഹര്‍ഷിത തോമറും പുരുഷന്‍മാരുടെ 49 വിഭാഗം റേസ് 15ല്‍ വരുണ്‍ താക്കര്‍ അശോക്-ഗണപതി ചങ്കപ്പ എന്നിവരടങ്ങിയ ടീമുമാണ് വെങ്കലം സമ്മാനിച്ചത്.

RELATED STORIES

Share it
Top