സാഫ് കപ്പ്: എട്ടാം കിരീടമുയര്‍ത്താന്‍ ഫൈനലില്‍ ഇന്ത്യ ഇന്നിറങ്ങുന്നു


ധക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ മാലദ്വീപിനെ നേരിടും. അവസാനമായി സാഫ് കപ്പ് ചാംപ്യന്‍ഷിപ്പ് നടന്ന 2015ലും ഇന്ത്യക്കായിരുന്നു കിരീടം. ഇന്നു കൂടി കിരീടം ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ എട്ടാമത്തെ കിരീടനേട്ടമാവും അത്. സാഫ് കപ്പ് തുടങ്ങിയ 1993ല്‍ കിരീടം ചൂടി വരവറിയിച്ച ഇന്ത്യ തുടര്‍ന്ന് 1997,1999, 2005, 2009, 2011, 2015 വര്‍ഷങ്ങളിലും ജേതാക്കളായി. ഗ്രൂപ്പ് മല്‍സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം (2-0).
യുവതാരങ്ങളെ ഇറക്കിയാണ് ഇന്ത്യയെ വിജയിച്ചത്. മുന്നേറ്റത്തില്‍ ചുക്കാന്‍പിടിക്കുന്ന മലയാളി താരം ആഷിക് കരുണിയനും മന്‍വീര്‍ സിങും സുമിത് പാസ്സിയും നല്ല ഫോമിലാണ്. ഗോള്‍ നേടിയും ഗോളിന് വഴിയൊരുക്കിയും ആഷിക് ഫോം തുടരുമ്പോള്‍ മികച്ച ഫിനിഷറായി മന്‍വീര്‍ സിങ് തിളങ്ങുന്നു. മൂന്ന് ഗോളുകളുമായി മന്‍വീര്‍ സിങാണ് ടൂര്‍ണമെന്റില്‍ ഗോള്‍വേട്ടയില്‍ ഒന്നാമത്. മല്‍സരം ഡി സ്‌പോര്‍ട്‌സില്‍ രാത്രി 6.30 മുതല്‍ കാണാം.

RELATED STORIES

Share it
Top