ആപ്പിള്‍ ഫോണിനായി കാത്ത് നിന്നവര്‍ക്ക് പവര്‍ ബാങ്ക് നല്‍കി ഹുവായി ട്രോള്‍


ബിയജിംഗ്: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആപ്പിളിന്റെ പുതിയ ഫോണുകള്‍ വാങ്ങാന്‍ കാത്ത് നില്‍ക്കുന്നവരുടെ ക്യൂവില്‍ കയറി ഹുവായ് ഫോണ്‍ കമ്പനിയുടെ കിടിലന്‍ ട്രോള്‍. ആപ്പിള്‍ ഫോണിന്റെ പ്രധാന പ്രശ്‌നമായ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്ന് പോകുന്നതിനെ കളിയാക്കിയാണ് ഫോണ്‍ വാങ്ങുന്നവര്‍ക്ക് പവര്‍ ബാങ്ക് സമ്മാനവുമായി ഹുവായി കമ്പനി എത്തിയത്. കഴിഞ്ഞ വാരമാണ് ആപ്പിളിന്റെ പുതിയ മൂന്ന് ഐഫോണുകള്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 20ന് ശേഷം അമേരിക്കയിലും ചൈനയിലും ഫോണ്‍ ലഭ്യമായി തുടങ്ങി.
ആപ്പിള്‍ ഫോണുകളിലെ പ്രധാന പ്രശനമാണ് ബാറ്ററി ചാര്‍ജ്. ഒട്ടുമിക്ക എല്ലാ ആപ്പിള്‍ ആരാധകരും നേരിടുന്ന ഒരു പ്രശനമാണിത്. ഇത് മുതലെടുത്താണ് ഹുവായി തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രമായിട്ടാണ് ആപ്പിള്‍ ഐഫോണിനായി കാത്തുന്നിന്നവര്‍ക്ക് പവര്‍ ബാങ്ക് നല്‍കിയത്. നിങ്ങള്‍ക്കിത് ആവശ്യം വരും എന്ന ഒരു സന്ദേശവും ഇതില്‍ എഴുതിയിരുന്നു.

RELATED STORIES

Share it
Top