ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതിതിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
സര്‍ക്കാറിലെ അഡീഷനല്‍ സെക്രട്ടറിക്കോ ജോയന്റ് സെക്രട്ടറിക്കോ ദേവസ്വം കമീഷണര്‍ സ്ഥാനം നല്‍കാവുന്നതാണെന്നും നിയമഭേദഗതി പറയുന്നുണ്ട്. രണ്ടു ഭേദഗതികളും കൂട്ടിവായിക്കുകയാണെങ്കില്‍ അഹിന്ദുക്കള്‍ ദേവസ്വം കമീഷണറായി വരാന്‍ സാധ്യതയുണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ള ഹരജി നല്‍കിയത്.
ദേവസ്വം കമീഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂയെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top