ചുഴലിക്കാറ്റ് മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. വരുംമണിക്കൂറുകളില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത ഏറെയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് ആക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒക്ടോബര്‍ എട്ടിന് മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴയുടെ പ്രവചനവും ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top