കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിനു ഹൈക്കോടതിയുടെ വിലക്ക്കൊച്ചി : പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ വിലക്ക്. കെ എസ് ആര്‍ ടി സി അവശ്യസര്‍വീസാണെന്ന കാര്യം തൊഴിലാളി സംഘടനകള്‍ പരിഗണിക്കണമെന്നും ഒത്തുതീര്‍പ്പിനുള്ള വഴികള്‍ കാണാതെ സമരത്തിലേക്കു നീങ്ങരുതെന്നും കോടതി പറഞ്ഞു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, െ്രെഡവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് നോട്ടിസ് നല്‍കിയിരുന്നത്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നതിന് പുറമെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സമരം ഒഴിവാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
അതേസമയം എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുവാന്‍ തന്നെയാണ് തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top