കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന 23.5 ലക്ഷം രൂപയുമായി തമിഴ് നാട് സ്വദേശികള്‍ അറസ്റ്റില്‍


പാറശാല: മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെക്കു കടത്തിക്കൊണ്ടുവന്ന 23.5 ലക്ഷം രൂപയുമായി തമിഴ്്‌നാട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. തിരുച്ചിറപള്ളി സ്വദേശിയായ ജ്ഞാന ശേഖര്‍ (25), ഡിണ്ടിഗല്‍ സ്വദേശി മുരുകന്‍ (45) എന്നിവരാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ പിടിയിലായത്. തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തെയ്ക്ക് വരുകയായിരുന്ന തമിഴ്‌നാട് ആര്‍ടിസി ബസില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ ഒരു 'പ്രമുഖനു' വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും ,ഇതിനു മുമ്പും സമാനമായ രീതിയില്‍ കുഴല്‍പണ കടത്ത് നടത്തിയിട്ടുണ്ടെന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു. ഇന്‍സ്പക്ടര്‍ എസ്‌കെ സന്തോഷ് കുമാര്‍, പ്രവന്റീവ്് ഓഫിസര്‍മാരായ ജിസുനില്‍ രാജ്, ആര്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്. ഇവരെ പാറശാല പൊലീസിനു കൈമാറും.

RELATED STORIES

Share it
Top