പാരാഏഷ്യന്‍ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം


ജക്കാര്‍ത്ത: ഏഷ്യന്‍ പാരാ ഗെയിംസിന്റെ അമ്പെയ്ത്ത് വിഭാഗത്തില്‍ ഇന്ത്യക്ക് ആദ്യമായി സ്വര്‍ണം സമ്മാനിച്ച് ഹര്‍വിന്ദര്‍ സിങ്. പുരുഷന്‍മാരുടെ വ്യക്തിഗത റീക്കര്‍വ് (ഡബ്യു 2, എസ്ടി) വിഭാഗത്തിലാണ് താരത്തിന്റെ മെഡല്‍ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം ഏഴായി. ഫൈനലില്‍ ചൈനയുടെ യാവോ ലിക്‌സുവിനെ 6-0ന് പരാജയപ്പെടുത്തിയാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് വേണ്ടി ഒരു സ്വര്‍ണം കൂടി ചേര്‍ത്തത്. കാലുകളുടെ തളര്‍ച്ച മൂലം വീല്‍ചെയറില്‍ കഴിയുന്ന താരങ്ങള്‍ക്കുള്ള ഇനമാണ് ഡബ്ല്യു 2.
ഇന്നലെ ട്രാക്ക് അന്‍ഡ് ഫീല്‍ഡില്‍ നിന്ന് ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍(എഫ്11) മോനു ഗാംഗസ് വെള്ളി നേടിയപ്പോള്‍ ഷോട്ട്പുട്ടില്‍ (എഫ് 46) മുഹമ്മദ് യാസര്‍ വെങ്കലവും നേടി. ഇതോടെ ഏഴ് സ്വര്‍ണമടക്കം 37 മെഡലുകളുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി.

RELATED STORIES

Share it
Top