തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്നും ശിവസേന നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അവര്‍ അറിയിച്ചു.

അതേസമയം, രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് എന്നും നേതാക്കള്‍ ആരോപിച്ചു.

RELATED STORIES

Share it
Top