ബ്രാഡ്‌ബേണ്‍ പാകിസ്താന്‍ ഫീല്‍ഡിങ് കോച്ച്
BY jaleel mv6 Sep 2018 8:02 PM GMT

X
jaleel mv6 Sep 2018 8:02 PM GMT

കറാച്ചി: സ്‌കോട്‌ലന്‍ഡ് ദേശീയ ടീമിന്റെ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്ബണ്‍ ഇനി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ കളി പഠിപ്പിക്കും. പാക്കിസ്താന്റെ ഫീല്‍ഡിങ് പരിശീലകനായി കരാറൊപ്പിട്ടതോടെയാണ് ന്യൂസിലന്‍ഡുകാരനായ ഈ 52കാരന്‍ സ്‌കോട്ടിഷ് ക്രിക്കറ്റിനോട് വിടപറയുന്നത്. മൂന്നു വര്‍ഷത്തെ കരാറാടിസ്ഥാനത്തിലാണ് പാകിസ്താന്‍ ബ്രാഡ്‌ബേണിനെ ടീമിലെത്തിച്ചത്. ബ്രാഡ്ബണിന്റെ പരിശീലന മികവില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്‌കോട്‌ലന്‍ഡ് സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിനു യോഗ്യത നേടിയതും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലെ ചരിത്ര വിജയവും അദേഹത്തിന്റെ കാലഘട്ടത്തിലാണ്. സ്‌കോട്ടിഷ് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദേഹം പ്രതികരിച്ചു. മിക്കി ആര്‍തറിന്റെ കീഴിലാകും പാക്കിസ്താനില്‍ ബ്രാഡ്ബണ്‍ പ്രവര്‍ത്തിക്കുക.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT