Flash News

പിറന്നാളില്‍ മുഖംമിനുക്കി ഗൂഗ്ള്‍ ക്രോം

പിറന്നാളില്‍ മുഖംമിനുക്കി ഗൂഗ്ള്‍ ക്രോം
X

പത്താംപിറന്നാളില്‍ മുഖം മിനുക്കി ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം. ഗൂഗിള്‍ ക്രോമിന്റെ 69ാം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്‌ക്ടോപ്പ്, ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ലഭ്യമാകും.
ഓട്ടോഫില്‍ ഓപ്ഷണുകളും ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സെര്‍ച്ചിങ്ങിന്റെ വേഗത കൂട്ടാന്‍ സഹായകമാകും. കാഴ്ചയില്‍ അടിമുടി മാറിയ ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് വേഗം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ഈസി ട്രാന്‍സ്ലഷനും ഒമ്‌നി സെര്‍ച്ച് ബോക്‌സുമെല്ലാം പുതിയ ക്രോമിന്റെ പ്രത്യേകതയാണ്. ഒന്നിലധികം ടാബുകള്‍ തുറന്നുവയ്‌ക്കേണ്ട സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ അവരുടെ അവശ്യമുള്ള ടാബിലേക്കെത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഒമ്‌നി സെര്‍ച്ച് ബോക്‌സ്.
നേരത്തെ ഗൂഗിളിന്റെ തന്നെ ഇമെയില്‍ സര്‍വ്വീസായ ജിമെയിലും അപ്‌ഡേറ്റ് ആയിരുന്നു. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഡിജിറ്റല്‍ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് ആളുകളുടെ ഇഷ്ട ബ്രൗസറാണ് ക്രോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗൂഗിള്‍ ക്രോം.
Next Story

RELATED STORIES

Share it