ആദ്യ മല്‍സരത്തില്‍ ഗോകുലത്തിന് സെല്‍ഫ് ഗോളില്‍ സമനില


കോഴിക്കോട്: ഐ ലീഗിലെ ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഗോകുലം എഫ് സി. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 1-1 എന്ന സ്‌കോറിലാണ് ഗോകുലം എഫ്്്‌സി മുന്‍ ജേതാക്കളായ മോഹന്‍ ബഗാനെ സമനിലയില്‍ പൂട്ടിയത്.
കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി ബൂട്ട് കെട്ടിയ നിലവിലെ ബഗാന്‍ താരം ഹെന്റി കിസീക്കയാണ് 40ാം മിനിറ്റില്‍ മോഹന്‍ ബഗാനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇതിനു ശേഷം പ്രതിരോധത്തില്‍ ഊന്നിനിന്ന ഗോകുലത്തിന് 71ാം മിനിറ്റില്‍ ബഗാന്റെ കിം കിമയുടെ സെല്‍ഫ്്് ഗോള്‍ തുണയായി.
കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനെതിരെ ഒരു കളിയില്‍ സമനിലയും മറ്റൊന്നില്‍ വിജയവും നേടിയാണ് ഗോകുലം ഇത്തവണ ബഗാനെ നേരിടാനെത്തിയത്. ഇനി 31 ന്് നെറോക്കയുമായും നവംബര്‍ നാലിന് ചെന്നൈ സിറ്റിയുമായും ഗോകുലം എഫ്‌സി മാറ്റുരയ്ക്കും.
ഈസ്റ്റ് ബംഗാളിന് ജയം
ഇംഫാല്‍:ഇന്നലെ ഐലീഗില്‍ നടന്ന ആദ്യമല്‍സരത്തില്‍ ഈസ്റ്റബംഗാള്‍ നെരോക എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മുന്നേറ്റതാരം എന്റിക് എസ്‌കോഡ ബംഗാളിന് വേണ്ടി രണ്ടുഗോളും സ്വന്തമാക്കി. പത്താം മിനിറ്റിലും 48 ാം മിനിറ്റിലുമായിരുന്നു എസ്‌കോഡയുടെ ഗോളുകള്‍.ഈകളിയിലെ ജയത്തോടെ ഈസ്റ്റബംഗാള്‍ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നെറോക 10 ാം സ്ഥനത്തും.

RELATED STORIES

Share it
Top