ഐഎസ്എല്ലില്‍ ചെന്നൈയിനെ മൂന്നില്‍ മുക്കി ഗോവചെന്നൈ: ഐഎസ്എല്ലില്‍ ഗോവക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ തോല്‍പ്പിച്ചത്. ജയത്തോടെ ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ചെന്നൈ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലും. തികച്ചും ആധിപത്യത്തോടെ കളി മെനഞ്ഞ ഗോവക്കായി ബെദിയ എഡുവും കോറോയും മെര്‍ട്ടാഡ ഫാളും ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ എലി സാബിയ ചെന്നൈയിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.
12ാം മിനിറ്റില്‍ ബെദിയ എഡുവിലൂടെ ഗോവ മുന്നിലെത്തിയതോടെ മുന്‍ ചാംപ്യന്‍മാര്‍ ഒന്ന് പതറി. ആക്രമണം തന്നെ തുടര്‍ന്ന ഗോവയ്ക്ക് ആദ്യ പകുതിയില്‍ ചെന്നൈയിന്‍ പോസ്റ്റില്‍ രണ്ടാമതൊരു ഗോ ള്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, 53ാം മിനിറ്റില്‍ ഗോവ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ കോറോയാണ് ചെന്നൈയുടെ വല കീറിമുറിച്ചത്. അതോടെ ചെന്നൈയുടെ വിജയമോഹങ്ങള്‍ക്ക് മങ്ങലേറ്റു. 80ാം മിനിറ്റില്‍ മൊര്‍റ്റാഡ ഫാള്‍ കൂടി ഗോവയ്ക്കായി ലക്ഷ്യം കണ്ടതോടെ ഗോവയുടെ വിജയം സുനിശ്ചിതമായി. ഇഞ്ചുറി ടൈമില്‍ എലി സാബിയ ഗോള്‍ നേടിയെങ്കിലും ചെന്നൈയിന് ജയിക്കാന്‍ അത് മാത്രം മതിയായിരുന്നില്ല. ഐഎസ്എല്ലില്‍ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു കോറോയുടേത്.

RELATED STORIES

Share it
Top