ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിക്കുന്നുന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും ഹാവാഡ് സര്‍വ്വകലാശാല അധ്യാപികയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി (ചീഫ് ഇക്കണോമിസ്റ്റ് ) നിയമിക്കുന്നു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഹാവഡ് സര്‍വകാലയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗത്തിലാണ് പ്രഫസറായി ഇവര്‍ ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഗീത പിന്നീട് ഡല്‍ഹി സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങള്‍ നേടി. 2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ചിക്കാഗോ സര്‍വകലാശാലയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഒഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഗ്രീസിലും ഐസ്ലന്‍ഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗവേഷണങ്ങള്‍ നടത്തി. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയില്‍ അംഗമായ ഇവര്‍. ജി.20 സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതിയിലുമുണ്ടായിരുന്നു.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. യുഎസ് പൗരയായ ഗീതക്ക് ഇന്ത്യയുടെ ഓവര്‍സീസ് പൗരത്വവുമുണ്ട്.

RELATED STORIES

Share it
Top