കട അടക്കുന്ന ലാഘവത്തോടെയാണ് നട അടക്കുമെന്ന് ഭീഷണി മുഴക്കിയതെന്ന് ജി സുധാകരന്‍


ആലപ്പുഴ: ഹര്‍ത്താലിന് കട അടച്ചിടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് തന്ത്രി ശബരിമല നട അടക്കുമെന്ന് ഭീഷണി മുഴക്കിയതും കേരളം ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി ജി സുധാകരന്‍. യുവതികള്‍ ദര്‍ശനം നടത്തിയാല്‍ നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവന്റെ ഭീഷണിയാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ ചരിത്രം പരിശോധിക്കേണ്ട ആവശ്യമില്ല. നടപ്പന്തല്‍ വരെ എത്തിയ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോരേണ്ടി വന്നത് നിരാശജനകമാണെന്നും ജി.സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

RELATED STORIES

Share it
Top