13,000 കോടിയുടെ വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടിന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. പതിനായിരക്കണക്കിന് കോടികള്‍ തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി രാജ്യം വിടുന്നതിനിടേയാണ് നീരവ് മോദിക്കെതിരായ നടപടി. പ്രതിഷേധക്കാരുടെ വായടപ്പിക്കാനുള്ള തട്ടിപ്പാണ് നീരവ് മോദിക്കെതെരായ നടപടിയെന്ന് വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. 13,000 കോടി വായ്പ തട്ടിയെന്ന് കണ്ടെത്തിയിട്ടും 637 കോടിയുടെ സ്വത്ത് മാത്രമാണ് കണ്ട് കെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയാണു കണ്ടുകെട്ടിയത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎല്‍എ) പ്രകാരമായിരുന്നു നടപടി. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണു വായ്പാതട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍.

RELATED STORIES

Share it
Top