ഇന്ധന വില ലിറ്ററിന് രണ്ടര രൂപ കുറച്ചുന്യൂഡല്‍ഹി : ഇന്ധനവില നേരിയ തോതില്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ വീതമാണ് കുറയുക. എക്‌സൈസ് തീരുവയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും വിലയില്‍ ഒരു രൂപ കുറവ് വരുത്താന്‍ എണ്ണക്കമ്പനികളും ധാരണയായതോടെയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ വീതം കുറഞ്ഞത്. ഇതിന് പുറമെ ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനസര്‍ക്കാരുകള്‍ ഇതിന് തയ്യാറായാല്‍ ലിറ്ററിന് അഞ്ചു രൂപ കുറയും.
ഇന്ധനവില വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇന്നു നടന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില കുറയക്കുന്നതായ പ്രഖ്യാപനമുണ്ടായത്്.

RELATED STORIES

Share it
Top