Flash News

ഹൊാ കുഞ്ഞന്‍മാരോട് കഷ്ടിച്ച് സമനില നേടി ഫ്രാന്‍സ്; തുണയായത് പെനല്‍റ്റിയും സെല്‍ഫ് ഗോളും

ഹൊാ കുഞ്ഞന്‍മാരോട് കഷ്ടിച്ച് സമനില നേടി ഫ്രാന്‍സ്; തുണയായത് പെനല്‍റ്റിയും സെല്‍ഫ് ഗോളും
X


ഗിന്‍ഗാംപു(ഫ്രാന്‍സ്): സ്വന്തം തട്ടകത്ത് വച്ച് നടന്ന സൗഹൃദ മല്‍സരത്തില്‍ നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സ് തല്‍ക്കാലം കുഞ്ഞന്‍ ടീമായ ഐസ്ലന്‍ഡിനോട് സമനില നേടി രക്ഷപ്പെട്ടു. മല്‍സരത്തില്‍ വീണ പെനല്‍റ്റിയും ഭാഗ്യവുമായെത്തിയ സെല്‍ഫ്‌ഗോളുമാണ് ഫ്രാന്‍സിന് ഐസ്ലന്‍ഡിന്റെ കരുത്തുറ്റ പോരാട്ടത്തിന് മുന്നില്‍ തുണയായത്. ഇതിന്റെ പിന്‍ബലത്തില്‍ 2-2ന്റെ സമനിലയോടെയാണ് ഫ്രാന്‍സിന് ബൂട്ടഴിക്കേണ്ടി വന്നത്. 86ാം മിനിറ്റു വരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് സമനില പിടിച്ചെടുത്തത്. കളിയില്‍ ഐസ്ലന്‍ഡിനെതിരേ മികച്ച ആധിപത്യമുറപ്പിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞെങ്കിലും ശ്രമങ്ങളെല്ലാം ഐസ്ലന്‍ഡിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യാവസാനം ഫ്രാന്‍സിനെ വെള്ളംകുടിപ്പിക്കുന്ന പ്രകടനമാണ് ഐസ്‌ലന്‍ഡ് നടത്തിയത്.
സൂപ്പര്‍ താരം ഒളിവര്‍ ജിറൗഡിനെ മുന്നില്‍ നിര്‍ത്തി ഫ്രാന്‍സിനെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ 4-4-1-1 എന്ന ശൈലിയിലാണ് ഐസ്ലന്‍ഡും അണി നിരന്നത്. സൂപ്പര്‍ താരങ്ങളായ പോള്‍ഡ പോഗ്ബയും ഉസ്മാനെ ഡെംബലെയും ബെഞ്ചമിന്‍ പാവാര്‍ഡും റാഫേല്‍ വരാനെയും ഇടം കണ്ടെത്തിയ ഫ്രഞ്ച് ടീമില്‍ സൂപ്പര്‍ ഗോളി ഹ്യൂഗോ ലോറിസാണ് വല കാക്കും കാവല്‍ക്കാരനായെത്തിയത്.
ലോക ചാംപ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയുടെ 30ാം മിനിറ്റില്‍ ബിര്‍ക്കിര്‍ ബ്യാര്‍ണസണിലൂടെ ഐസ്ലന്‍ഡ് മുന്നിലെത്തുകയായിരുന്നു. എന്നാല്‍ തിരിച്ചടിക്കാനായി കിണഞ്ഞു ശ്രമിച്ച ഫ്രഞ്ച് പടയ്ക്ക് രണ്ടാം പകുതിയിലെ 58ാം മനിറ്റില്‍ രണ്ടാം പ്രഹരവും നേരിടേണ്ടി വന്നു. ഇത്തവണ കരി അര്‍ണാസണാണ് ലോക ജനസംഖ്യ കുറഞ്ഞ രാജ്യത്തിനായി എതിര്‍വല ചലിപ്പിച്ചത്. തുടര്‍ന്ന് പരാജയത്തിലേക്കാണ് ടീമിന്റെ പോക്കെന്ന് മനസ്സിലാക്കിയ ഫ്രഞ്ച് കോച്ച് 60ാം മിനിറ്റില്‍ ഗ്രീസിമാനെ കയറ്റി എംബാപ്പെയെ പരീക്ഷിച്ചു. തുടര്‍ന്നും പ്രക്യാക്രമണങ്ങള്‍ നടത്തിയ ഫ്രാന്‍സിന് 86ാം മിനിറ്റില്‍ സെല്‍ഫ് ഗോളാശ്വാസം തേടിയെത്തുകയായിരുന്നു. ഹോള്‍മാര്‍ വഴങ്ങിയ സെല്‍ഫ് ഗോളില്‍ ജീവന്‍ തിരിച്ചു കിട്ടിയ ഫ്രാന്‍സ് 90ാം മിനിറ്റില്‍ പകരക്കാരന്‍ എംബാപ്പെയുടെ പെനല്‍റ്റി ഗോളില്‍ സമനില പിടിക്കുകയായിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ സ്‌പെയിന്‍ വെയില്‍സിനെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ ലോക അഞ്ചാം നമ്പര്‍ ടീമായ ഉറുഗ്വേയ്ക്ക് കൊറിയയോട് 2-1ന്റെ പരാജയം നേരിടേണ്ടി വന്നു. ബുണ്ടസ്‌ലിഗയില്‍ ടോപ് സ്‌കോറര്‍മാരില്‍ മുന്നിലുള്ള ഡോര്‍ട്ട്മുണ്ട് താരം അല്‍ക്കാസര്‍ പാക്കോയുടെ ഇരട്ടഗോളാണ് സ്‌പെയിനിന് മികച്ച ജയം ഒരുക്കിക്കൊടുത്തത്. സ്‌പെയിനിനു വേണ്ടി സെര്‍ജിയോ റാമോസും ബെറ്റിസ് താരം മാര്‍ക് ബാര്‍ട്രയും അവശേഷിച്ച ഗോള്‍ നേടിയപ്പോള്‍ ബേണ്‍ലി താരം സാം വോക്‌സിന്റെ വകയായിരുന്നു വെയില്‍സിന്റെ ആശ്വാസഗോള്‍. മല്‍സരത്തിലെ ആദ്യ പകുതിയിലാണ് സ്‌പെയിനിന്റെ മൂന്നു ഗോളും പിറന്നത്.
കൊറിയയ്‌ക്കെതിരേ ഉറുഗ്വേ സൂപ്പര്‍ താരം കവാനി ഇറങ്ങിയെങ്കിലും ലൂയിസ് സുവാരസിന് അവസരം ലഭിച്ചില്ല. 66ാം മിനിറ്റില്‍ ഉയി ജോ ഹുവാങും 79ാം മിനിറ്റില്‍ ജങ് വു യങും കൊറിയക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ 72ാം മിനിറ്റില്‍ ഇന്റര്‍ താരം മാത്തിയാസ് വെച്ചിനോയാണ് ഉറുഗ്വേയ്ക്കായി പോരാടാനുള്ള ഗോള്‍ സമ്മാനിച്ചത്.
Next Story

RELATED STORIES

Share it