നാല് സൂപ്പര്‍ താരങ്ങളില്ലാതെ റയല്‍ ചാംപ്യന്‍സ് ലീഗിന്


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ അടുത്ത ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി നാല് താരങ്ങള്‍ കളിക്കില്ല. അത്‌ലറ്റികോ മാഡ്രിഡിനെതിരായ ലാലിഗയിലെ മാഡ്രിഡ് ഡര്‍ബിയില്‍ പരിക്കേറ്റതോടെയാണ് ചാംപ്യന്‍സ് ലീഗിലെ അടുത്ത മല്‍സരത്തില്‍ റയലിനൊപ്പം ഇവരുടെ സാന്നിധ്യം നായകന്‍ സെര്‍ജിയോ റാമോസ്, ഗാരത് ബെയില്‍, മാഴ്‌സലോ, ഇസ്‌കോ എന്നിവരാണ് റയല്‍ നിരയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നത്. മല്‍സരത്തിനിടെ ബെയിലിന് പേശിക്ക് പരിക്കേല്‍ക്കുകയും റാമോസിന് കണ്‍പുരികത്തിനടുത്ത് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പെന്‍ഡിസെറ്റസ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമം തുടരുന്ന ഇസ്‌കോയും പേശിക്ക് പരിക്കേറ്റ മാഴ്‌സലോയും കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും കളിച്ചിരുന്നില്ല. പൂര്‍ണശാരിരിക ക്ഷമത നേടാത്തതുകൊണ്ടാണ് ഇരുവരേയും ടീമിലുള്‍പ്പെടുത്താത്. നഷ്ടമാവുന്നത്. റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയ്‌ക്കെതിരെ നാളെയാണ് ടീമിന്റെ അടുത്ത മല്‍സരം.

RELATED STORIES

Share it
Top