Flash News

ദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയ 192 പേരുടെ തുക തിരികെ ഈടാക്കി

ദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയ 192 പേരുടെ തുക തിരികെ ഈടാക്കി
X


പത്തനം തിട്ട : പ്രളയദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയതായി കണ്ടെത്തിയ 301 ആളുകളില്‍ 192 പേരില്‍ നിന്നും തുക തിരികെ ഈടാക്കി. 109 പേരില്‍ നിന്നും തുക തിരികെ വാങ്ങുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അടൂരില്‍ അനര്‍ഹമായി കണ്ടെത്തിയ 105 കേസുകളില്‍ 81 എണ്ണത്തില്‍ തുക തിരികെ ഈടാക്കി. കോഴഞ്ചേരിയിലെ 62 കേസുകളില്‍ 52 എണ്ണത്തിലും മല്ലപ്പള്ളിയില്‍ ആകെയുള്ള ഒമ്പത് കേസുകളിലും കോന്നിയിലെ 92 കേസുകളിലെ 20 എണ്ണത്തിലും റാന്നിയില്‍ ആകെയുള്ള 25 കേസുകളിലും തിരുവല്ലയിലെ എട്ട് കേസുകളില്‍ അഞ്ച് എണ്ണത്തിലുമാണ് തുക തിരികെ ഈടാക്കിയത്.

അടൂരില്‍ 24ഉം കോഴഞ്ചേരിയില്‍ 10ഉം കോന്നിയില്‍ 72ഉം തിരുവല്ലയില്‍ മൂന്നും കേസുകളിലാണ് തുക ഇനി ഈടാക്കാനുള്ളത്. ഒരേ വീട്ടില്‍ നിന്നും ഒന്നിലധികം ആളുകള്‍ അപേക്ഷ നല്‍കിയതുമൂലമാണ് തുക നല്‍കുന്നതില്‍ ഇരട്ടിപ്പ് വന്നത്. റേഷന്‍ കാര്‍ഡ് പരിശോധിച്ച് ഇത്തരത്തിലുള്ള അനര്‍ഹരെ കണ്ടെത്തിയാണ് തുക ഈടാക്കിയത്.
Next Story

RELATED STORIES

Share it