മത്സ്യത്തൊഴിലാളി ലിസ്റ്റ്: പരാതി 15 വരെ സ്വീകരിക്കുംതിരുവനന്തപുരം : വിവിധ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹതയുള്ള സജീവ മത്സ്യത്തൊഴിലാളികളുടെ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍മേല്‍ ഉള്ള ആക്ഷേപങ്ങള്‍ സെപ്തംബര്‍ 15 വരെ ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് മത്സ്യത്തൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടത് നിര്‍ബന്ധമാകയാല്‍ എല്ലാ സജീവ മത്സ്യത്തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.
കരട് ലിസ്റ്റ് അതത് ഫിഷറീസ് ഓഫീസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top