മോഷണം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; അപവാദപ്രചരണത്തിനെതിരേ എസ്ഡിപിഐ നിയമ നടപടിക്ക്അമ്പലപ്പുഴ: അപസ്്മാര രോഗിയില്‍ നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപ കവര്‍ന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

അപസ്മാര രോഗിയില്‍ നിന്ന് 3,35,000 രൂപ കവര്‍ന്നുവെന്ന ആരോപണത്തില്‍ കാക്കാഴം കമ്പിവളപ്പില്‍ സൗഫര്‍ (29) എന്നയാളെ ഇന്നലെ അമ്പലപ്പുഴ പോലിസ് പിടികൂടിയിരുന്നു. ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡില്‍ പുത്തന്‍ചിറ പുത്തന്‍വീട്ടില്‍ താജുദ്ദീനില്‍ നിന്നാണ് ഇയാള്‍ പണം അപഹരിച്ചത്. അപ്്‌സമാര ബാധയേറ്റ് വീണ താജുദ്ദീനെ ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനിടെ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന വീണ പണമടങ്ങിയ പൊതി അപഹരിച്ചുവെന്നാണ് ആരോപണം.

ഒരു ചാനലും സിപിഎം മുഖപത്രമായ ദേശാഭിമാനിയുമാണ് സൗഫറിനെ എസ്ഡിപിഐ പ്രവര്‍ത്തകനായി ചിത്രീകരിച്ചത്. സൗഫറിന്റെ ഒരു അകന്ന ബന്ധു എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, സൗഫര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സജീവ സിപിഎം പ്രവര്‍ത്തകരുമാണ്. ഇത് മറച്ചുവച്ച് നിക്ഷിപ്ത താല്‍പര്യക്കാരായ ചില മാധ്യമങ്ങള്‍ എസ്ഡിപിഐയെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജെ ഷറഫുദ്ദീന്‍ പറഞ്ഞു. വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top