ചത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ഒമ്പതു പേര്‍ മരിച്ചുറാഞ്ചി: ചത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ഭിലായ് സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് ഒമ്പതു പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(സെയില്‍) നടത്തുന്ന ഫാക്ടറി തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ്.

ഫാക്ടറിയുടെ കോക്ക് ഓവന്‍ സെക്്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഗ്യാസ് പൈപ്പ്‌ലൈനില്‍ രാവിലെ 11 മണിയോട് കൂടിയാണ് സ്‌ഫോടനമുണ്ടായത്. ഒമ്പതു പേര്‍ മരിച്ചതായും 14 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണെന്നും ഭിലായ് സ്റ്റീല്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top