1.660 ഗ്രാം ഹാഷിഷ് ഓയിലുമായി അഞ്ച് പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് ഉവൈസ്, റോയി, ഷിനാസ്, നബില്‍, അഫ്‌സല്‍ സെയ്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.660 ഗ്രാം ഹാഷിസ് ഓയില്‍, .69 ഗ്രാം എംഡിഎംഎ, 28 ഗ്രാം നൈട്രാസെപാം ഗുളിക എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ സുള്‍ഫിക്കറിന്റെ നിര്‍ദേശ പ്രകാരം തിരുപുറം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഡി വിജയകുമാരന്‍, അറ്റുപുറം എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ ഒ. അന്‍സര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി വിനോദ് , പ്രിവന്റീവ് ഓഫീസര്‍ എം രാധാകൃഷ്ണന്‍ , സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജേഷ്, സുബാഷ് കുമാര്‍, എബിന്‍, രാജേഷ്, സൂരജ്, ബൈജു, അലക്‌സ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top