ന്യൂ ഇയറിന് മുമ്പ് യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ആക്രമണസാധ്യത: ഓസ്ട്രിയന്‍ പോലിസ്

astrian inteligenceവിയന്ന: പുതുവര്‍ഷത്തിന് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനത്ത് വെടിവെപ്പിനോ,ബോംബ് ആക്രമണത്തിനോ സാധ്യതയുണ്ടെന്ന് വിയന്ന പോലിസിന്റെ ഇന്റലിജന്‍സ് സര്‍വീസ്. ഇത് കണക്കിലെടുത്ത് പോലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ക്രിസ്മസിന് മുമ്പ് മുന്നറിയിപ്പ് യൂറോപ്യന്‍ തലസ്ഥാനങ്ങള്‍ക്കെല്ലാം അയച്ചിട്ടുണ്ട്. ക്രിസ്മസിന്റെയും പുതുവര്‍ഷത്തിനും ആളുകള്‍ കൂടുന്നിടത്ത് സ്‌ഫോടന സാധ്യതയുള്ളതായാണ് വിവരങ്ങളെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ആവശ്യകത മനസിലാക്കുന്നതിനായാണ് ഈ വിവരം കൈമാറിയതെന്നും ഓസ്ട്രിയന്‍ പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top