റോമില്‍ എസ്‌കലേറ്റര്‍ താഴേക്കു പതിച്ച് 20 പേര്‍ക്കു പരിക്കേറ്റുറോം: മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ അതിവേഗം താഴേക്ക് പതിച്ചതിനെത്തുടര്‍ന്ന് 20 പേര്‍ക്കു പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. മധ്യ റോമിലെ റിപ്പബ്ലിക്ക സ്‌റ്റേഷനിലാണ് സംഭവം. റഷ്യന്‍ ക്ലബ് സിഎസ്‌കെഎ മോസ്‌കോയും ഇറ്റലിയുടെ റോമ ക്ലബും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് പോരാട്ടം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായിരുന്നു അപകടം. താഴേയ്ക്കു വരുന്ന എസ്‌കലേറ്ററുകളില്‍ ഒരെണ്ണം നിയന്ത്രണം വിട്ടു വേഗത്തില്‍ താഴേക്കു പതിക്കുകയായിരുന്നു. നിരവധിപ്പേര്‍ ഈ സമയം എസ്‌കലേറ്ററില്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top