Cricket

കളിക്കിടെ ആ് ഓസീസ് താരം എന്നെ ഉസാമ എന്ന് വിളിച്ചെന്ന് ഇംഗ്ലീഷ് സൂപ്പര്‍ താരം

കളിക്കിടെ ആ് ഓസീസ് താരം എന്നെ ഉസാമ എന്ന് വിളിച്ചെന്ന് ഇംഗ്ലീഷ് സൂപ്പര്‍ താരം
X

ലണ്ടന്‍: 2015ല്‍ ആഷസ് പരമ്പരയ്ക്കിടെ ഒരു ആസ്‌ത്രേലിയന്‍ കളിക്കാരന്‍ തന്നെ ഉസാമ എന്നു വിളിച്ചതായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. 2017ലെ ആഷസ് പരമ്പരക്കിടെ ആസ്‌ത്രേലിയന്‍ ആരാധകരില്‍ നിന്നും തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടിവന്നതായും താരം ഈമാസം പുറത്തിറങ്ങുന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.
2015ലെ സംഭവം നടന്നത് കാര്‍ഡിഫില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ്. അന്ന് 77 റണ്‍സ് നേടുകയും ഓസീസിന്റെഅഞ്ചു വിക്കറ്റുകള്‍ പിഴുതുകയും ചെയ്ത മൊയീന്‍ അലിയുടെ പ്രകടനത്തിന്റെ മികവില്‍ ഒന്നാം ടെസ്റ്റ് 169 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചിരുന്നു.
തന്റെ പ്രകടനത്തില്‍ രോഷംകൊണ്ട ആ കളിക്കാരന്റെ പേര് മൊയീന്‍ വെളിപ്പെടുത്തിയില്ല. ഇക്കാര്യം താന്‍ ചില കളിക്കാരുമായി ചര്‍ച്ച ചെയ്തിരുന്നു. അതെടുക്കെടാ ഉസാമേ എന്നാണയാള്‍ അധിക്ഷേപിച്ചത്. ഇംഗ്ലീഷ് കോച്ച് ട്രെവര്‍ ബെയ്‌ലിസ് ഇത് ആസ്‌ത്രേലിയന്‍ കോച്ച് ഡാരന്‍ ലെഹ്്മാന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു. ലെഹ്്മാന്‍ താന്‍ മൊയീനെ ഒസാമ എന്നു വിളിച്ചോ എന്നു ചോദിച്ചപ്പോള്‍ ആസ്‌ത്രേലിയന്‍ താരം അതു നിഷേധിക്കുകയായിരുന്നു. അതെടുക്ക് പാര്‍ട്ട് ടൈമറേ എന്നാണ് താന്‍ പറഞ്ഞതെന്നാണ് അയാള്‍ ന്യായീകരിച്ചത്. ആസ്‌ത്രേലിയന്‍ കളിക്കാര്‍ സംസ്‌കാരമില്ലാത്തവരും ആരോടും ബഹുമാനമില്ലാത്തവരുമാണെന്നും മൊയീന്‍ ആത്മകഥയില്‍ തുറന്നടിക്കുന്നു.
അതേസമയം മൊയീന്‍ അലിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇംഗ്ലണ്ടിനോട് ഇതില്‍ കൂടുതല്‍ വിശദീകരണം തേടുമെന്നും ഇത്തരം സംസ്‌കാരം ഒരിക്കലും തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it