എന്‍ജിന്‍ തകരാര്‍: തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പാളത്തില്‍ കുടുങ്ങികുറ്റിപ്പുറം(മലപ്പുറം): എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പേരശനൂരില്‍ പാളത്തില്‍ കുടുങ്ങി. ഇതോടെ ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ റെയില്‍ ഗതാഗതം താളംതെറ്റി. കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പര്‍ പാളത്തില്‍ ട്രെയിന്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വഴിയില്‍ കുടുങ്ങിയ നിലയിലാണ്. പല ട്രെയിനുകളും സ്‌റ്റേഷനിലല്ലാത്തതിനാല്‍ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ യാത്രക്കാര്‍ ദുരിതത്തിലായി.

RELATED STORIES

Share it
Top