കൊച്ചി മെട്രോയ്ക്ക് ഇനി ഇലക്ട്രിക് ഓട്ടോകള്‍

കോഴിക്കോട്: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച കരാറില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സും ഒപ്പുവച്ചു. പ്രകൃതിസൗഹൃദ ഗതാഗതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഓട്ടോകള്‍ ഏര്‍പ്പെടുത്തുന്നത്.െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കിയശേഷമാകും സര്‍വീസ് ആരംഭിക്കുക.ആദ്യഘട്ടത്തില്‍ 20 ഓട്ടോകളാണ് ഉണ്ടാകുക. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും ഇവയുടെ സര്‍വീസ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍വരെ ഓട്ടോ ഓടും. മൂന്നുവര്‍ഷത്തേക്കാണ് കൈനറ്റിക്കിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷാ െ്രെഡവര്‍മാരുടെ സംഘടനകള്‍ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനവും ഓട്ടോകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോയുടെ ഫീഡര്‍ സര്‍വീസെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ ഓട്ടോകളില്‍ ഉണ്ടാകും.

RELATED STORIES

Share it
Top