Flash News

വോട്ടെടുപ്പ് ഒക്‌ടോബര്‍ 11ന്; 20 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി

വോട്ടെടുപ്പ് ഒക്‌ടോബര്‍ 11ന്; 20 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി
X

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപ്പപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റചട്ടം സെപ്തംബര്‍ 11ന് പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24ന് നടക്കും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 26 ആണ്. വോട്ടെടുപ്പ് ഒക്‌തോബര്‍ 11ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെ. വോട്ടെണ്ണല്‍ 12ന് രാവിലെ 10ന് നടക്കും. തിരുവനന്തപുരം നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ മീന്‍മുട്ടി, നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ 28ാം മൈല്‍, കൊല്ലം ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിലെ ഭരണിക്കാവ്, ശൂരനാട് തെക്കിലെ തൃക്കുപ്പുഴ വടക്ക്, ഉമ്മൂരിലെ കമ്പംകോട്, ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്, നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക്, വണ്ടന്‍മേടിലെ വെള്ളിമല എറണാകുളം മഴുവൂരിലെ ചീനിക്കുഴി, പോത്താനിക്കാട്ടെ തൃക്കേപ്പടി, തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍, പാലക്കാട് കിഴക്കഞ്ചേരിയലെ ഇളങ്കാവ്, തിരുവേഗപ്പുറയിലെ ആമപ്പൊറ്റ, കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ, കണ്ണൂര്‍ മാങ്ങാ'ിടത്തെ കൈതേരി 12ാം മൈല്‍, കണ്ണപുരത്തെ കയറ്റീല്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട്, കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി വാര്‍ഡുകളിലും വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി, കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Next Story

RELATED STORIES

Share it