വീണ്ടും ആള്‍ക്കൂട്ടക്കൊല; ഡല്‍ഹിയില്‍ മദ്റസ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു
BY afsal ph aph25 Oct 2018 4:52 PM GMT
X
afsal ph aph25 Oct 2018 4:52 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല. ഡല്‍ഹി മാളവ്യ നഗറില്‍ എട്ടുവയസ്സുകാരനായ മദ്റസാ വിദ്യാര്‍ഥിയെ അക്രമി സംഘം അടിച്ചു കൊന്നു. ബീഗംപൂരില്‍ മദറസാ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന മുഹമ്മദ് അസീം എന്ന വിദ്യാര്‍ത്ഥിയെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പള്ളിക്കെതിരേ നിരന്തരം അക്രമം നടത്താറുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
വ്യാഴാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. മദ്റസ അവധിയായതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ മദ്റസാ പരിസരത്ത് കളിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ വന്നു വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആ പ്രദേശത്തു തന്നെയുള്ള ആളുകളാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആസിമിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടേയാണ് മരിച്ചത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളില്‍ നിന്ന് നിരന്തരമായ പ്രകോപനങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാറുണ്ടെന്ന് മദ്റസ അധികൃതര്‍ പറഞ്ഞു. മദ്റസയും പള്ളിയുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലേക്ക് മദ്യക്കുപ്പികള്‍ എറിയുന്നതു നേരത്തെ തന്നെ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Next Story
RELATED STORIES
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMT