പുലര്‍ച്ചെ വാഹനാപകടം വീണ്ടും, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം

പയ്യന്നൂര്‍ : എടാട്ട് ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാല്‍ (55) സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയോടെ എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

RELATED STORIES

Share it
Top