ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച സംഘര്‍ഷം

വളപട്ടണം: കണ്ണൂരിലെ വളപട്ടണം അലവില്‍ കല്ലടത്തോട് കോളനിയില്‍ ഡിവൈഎഫ്‌ഐ-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.യുവമോര്‍ച്ച പ്രവര്‍ത്തകരായ അഖില്‍, അക്ഷയ് എന്നിവരെ ആറംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദിച്ചെന്നാണു പരാതി. ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വളപട്ടണം പോലിസ് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top