മൂന്ന് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങി മരിച്ചു


തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ മടവൂരില്‍ മൂന്ന് പെണ്‍കുട്ടികള്‍ പാറക്വാറിയില്‍ മുങ്ങി മരിച്ചു.പള്ളിക്കല്‍ സ്വദേശികളായ ജുഹാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്.
മൂന്നാം വിളയില്‍ ഉംറയാത്രയ്ക്കുള്ള ചടങ്ങിനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ തിരികെ കയറി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി . ഒരു മൃതദേഹത്തിനായി തിരച്ചില്‍ നടക്കുന്നു. പള്ളിക്കല്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

RELATED STORIES

Share it
Top