നദിയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു


പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു.പത്തനംതിട്ട വലഞ്ചുഴി തൈക്കൂട്ടത്തുമണ്ണില്‍ മുസ്തഫ(78)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ വലഞ്ചുഴി പാറക്കടവിലാണ് ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ നദിക്കരയില്‍ ചെരുപ്പും തുണിയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ഫോഴ്‌സില്‍ വിവരംഅറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ നാട്ടുകാര്‍ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ തോണ്ടമണ്‍കടവില്‍ നിന്നുമാണ് രാത്രി 9.30ഓടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഉമ്മല്‍.
മക്കള്‍: വഹാബ്, അബ്ദുല്‍ റസാഖ്. മരുമക്കള്‍: ഷീജ, ഷഫ്‌ന.

RELATED STORIES

Share it
Top