യുഎസിലേക്കുള്ള മുസ്ലിങ്ങളുടെ പ്രവേശനം പൂര്‍ണമായും വിലക്കണം: ഡൊണാള്‍ഡ് ട്രമ്പ്

Donald Drump[related]
വാഷിങ്ടണ്‍: യുഎസിലേക്ക് മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും തടയണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രമ്പ്. യുഎസ് സ്റ്റേറ്റ്‌സിലേക്കുള്ള മുസ്ലിങ്ങളുടെ സന്ദര്‍ശനം പൂര്‍ണമായും വിലക്കേര്‍പ്പെടുത്തേണ്ട സമയമാണിത്.രാജ്യത്ത്മുസ്ലിങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ഭീഷണിയും അപകടകരവുമാണ്. മനുഷ്യരെ മനസിലാക്കാനുള്ള വിവേകം നഷ്ടപ്പെട്ടവരാണ് മുസ്ലിങ്ങളെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.

ജിഹാദെന്ന പേരില്‍ ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വലിയ ആഘാതമാണ് പൗരന്മാര്‍ക്ക് ഉണ്ടാക്കുന്നതെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ഡൊണാള്‍ഡ് ട്രമ്പ് അറിയിച്ചു. അതേസമയം ഡൊണാള്‍ഡ് ട്രമ്പിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ എതിരാളികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രമ്പിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടുവെന്നും അദേഹത്തിന്റെ നയപരിപാടികളെ ഗൗരവമായി വീക്ഷിക്കേണ്ടതുണ്ടെന്നും ജെബ് ബുഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

RELATED STORIES

Share it
Top