വളര്‍ത്തുനായ കുഞ്ഞിനെ കടിച്ചുകൊന്നുന്യൂയോര്‍ക്ക് : വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചു കൊന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം.ഒരു വയസു പ്രായമുള്ള ട്രിനിറ്റി ഹാരല്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ അമ്മയുടെ മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കടിച്ചു കീറുകയായിരുന്നു. അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തി നായയില്‍ നിന്ന് കുഞ്ഞിനെ വേര്‍പെടുത്താനുള്ള അമ്മയുടെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് അവര്‍ പോലിസില്‍ വിവരമറിയിച്ചു. കുഞ്ഞിനെ കടിച്ചു പിടിച്ചിരിക്കുകയായിരുന്ന നായയെ പോലിസ് വെടിവച്ചു കൊല്ലുകയായിരുന്നു.

RELATED STORIES

Share it
Top