വണ്ടി മുട്ടി പരിക്കേറ്റ നായയോട് ക്ഷമ ചോദിച്ചില്ല, നാല്‍പതുകാരനെ കുത്തിക്കൊന്നുന്യൂഡല്‍ഹി : വളര്‍ത്തുനായയുടെ ദേഹത്ത് വണ്ടി മുട്ടിയതിന്റെ പേരില്‍ ഡല്‍ഹിയില്‍ നാല്‍പ്പതുകാരനെ കുത്തിക്കൊന്നു. വിജേന്ദര്‍ റാണ എന്നയാളാണ് കുത്തേറ്റുമരിച്ചത്. ഇയാളുടെ സഹോദരന്‍ രാജേഷ് റാണ(45)യ്ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിയിടിച്ച നായയോട് ക്ഷമചോദിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലെത്തിയത്.
തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലുള്ള മോഹന്‍ ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. വിജേന്ദര്‍ റാണയുടെ ട്രക്ക് അയല്‍വാസികളുടെ ലാബ്രഡോര്‍ നായയുടെ ദേഹത്ത്് മുട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് അയല്‍ക്കാര്‍ വിജേന്ദറിനെ വളഞ്ഞു നായയോടു ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെട്ടു. കയായിരുന്നു. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഏതാനും പേര്‍ ചേര്‍ന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികളും സ്‌ക്രൂെ്രെഡവറും ഉപയോഗിച്ച് വിജേന്ദറിനെ കുത്തിക്കൊല്ലുകയായിരുന്നു. സഹോദരന്‍മാരായ അന്‍കിത്, പരസ്,ഇവരുടെ വാടകക്കാരനായ ദേവ് ചോപ്ര എന്നിവര്‍ ചേര്‍ന്നാണ് വിജേന്ദറിനെ ആക്രമിച്ചത്.

RELATED STORIES

Share it
Top