Thiruvananthapuram

പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചു; 25,500 രൂപ പിഴ ചുമത്തി

നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ വെള്ളയമ്പലം മൻമോഹൻ ബംഗ്ലാവിന് എതിർവശത്ത് നഗരസഭ ഈയിടെ സ്ഥാപിച്ച കരിയിലപ്പെട്ടിക്ക് സമീപമാണ് ഇന്ന് പുലർച്ചെ മാലിന്യം നിക്ഷേപിച്ചത്.

പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചു; 25,500 രൂപ പിഴ ചുമത്തി
X

തിരുവനന്തപുരം: പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് 25500 രൂപ പിഴ ചുമത്തി. നഗരസഭയിലെ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ വെള്ളയമ്പലം മൻമോഹൻ ബംഗ്ലാവിന് എതിർവശത്ത് നഗരസഭ ഈയിടെ സ്ഥാപിച്ച കരിയിലപ്പെട്ടിക്ക് സമീപമാണ് ഇന്ന് പുലർച്ചെ മാലിന്യം നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിച്ച വെങ്ങാനൂർ സ്വദേശി സുനിൽ കുമാറിനെ പിടികൂടിയ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ 25500 രൂപ പിഴ ചുമത്തി.

പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേത്രങ്ങളിൽ കരിയിലകൾ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. വെളളയമ്പലം കവടിയാർ റോഡിൽ മന്ത്രിമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപമാണ് മാലിന്യം നിക്ഷേപിച്ചത് പിടികൂടിയത്. പുലർച്ചെ 4.30 ഓടെയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ് എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇയാളെ പിടികൂടി പിഴ ചുമത്തുകയായിരുന്നു. പിഴ തുക നഗരസഭ ട്രഷറിയിൽ ഒടുക്കിയതായി അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it