കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ വിരുവിട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരായ പെരുമു എന്ന പെരുമാള്‍ തേവര്‍(50), രാമു എന്ന റോബര്‍ട്ട്(32) എന്നിവരെ അറസ്റ്റ് ചെയ്തത്
BY BSR4 Feb 2019 8:22 PM GMT

X
BSR4 Feb 2019 8:22 PM GMT
കണ്ണൂര്‍: 1.200 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടി.കാര്യാമ്പലത്ത് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ വിരുവിട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരായ പെരുമു എന്ന പെരുമാള്‍ തേവര്‍(50), രാമു എന്ന റോബര്‍ട്ട്(32) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരെന്ന വ്യാജേന വേഷം മാറി രണ്ട് ദിവസമായി പ്രതികളെ നിരീക്ഷിച്ചാണ് കഞ്ചാവ് സഹിതം പിടികൂടിയത്. റെയിഡിനു തളിപ്പറമ്പ് എക്‌സൈസ് സിഐ എസ് കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എബി തോമസ്, കെ പി മധുസൂദനന്‍, സിഇഒ മാരായ വി മനോജ്, കെ ടി എന്‍ മനോജ്, സി ജിതേഷ്, എം സുരേന്ദ്രന്‍, ഡ്രൈവര്‍ സി വി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTഹര് ഘര്‍ തിരംഗയ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം
13 Aug 2022 2:22 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTട്രംപിന്റെ വസതിയിലെ റെയ്ഡ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട 'അതീവ രഹസ്യ'...
13 Aug 2022 1:26 AM GMTരാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; സപ്തംബര്‍ 11ന് കേരളത്തില്‍
13 Aug 2022 1:03 AM GMT