Kannur

തളിപ്പറമ്പിലെ വിദ്യാര്‍ഥി ബെംഗളൂരുവിലെ കോളജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ളിപ്പറമ്പ് കീഴാറ്റൂരിലെ പുതിയപുരയില്‍ കെ പി പ്രഭാകരന്‍-സുരേഖ ദമ്പതികളുടെ ഏകമകനും ബെംഗളൂരുവിലെ യലഹങ്കയില്‍ കോളജ് വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ പ്രഭാകരനാ(22)ണ് മരണപ്പെട്ടത്.

തളിപ്പറമ്പിലെ വിദ്യാര്‍ഥി ബെംഗളൂരുവിലെ കോളജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
X

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിയായ വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ കോളജില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് കീഴാറ്റൂരിലെ പുതിയപുരയില്‍ കെ പി പ്രഭാകരന്‍-സുരേഖ ദമ്പതികളുടെ ഏകമകനും ബെംഗളൂരുവിലെ യലഹങ്കയില്‍ കോളജ് വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ പ്രഭാകരനാ(22)ണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ബെംഗളുരുവില്‍ എത്തിയിട്ടുണ്ട്.

ബൈക്ക് അപകടത്തില്‍ മരിച്ചെന്നാണ് കോളജ് അധികൃതര്‍ നാട്ടില്‍ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അര്‍ജുനും കോളജിലെ ഏതാനും മലയാളി വിദ്യാര്‍ഥികളുമായി ഈയിടെ ചില വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയ വിരോധത്തിന് അര്‍ജുനെ ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജെയിംസ് മാത്യു എംഎല്‍എ മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയും അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it