രാജിവച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്ന് ദിലീപ്

കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല തന്റെ രാജിയെന്ന് നടന്‍ ദിലീപ്. പകരം വിവാദങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു രാജി വച്ചതെന്നും നടന്‍ പറഞ്ഞു.തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് നല്‍കിയ രാജികത്തിലുണ്ട്.അതേസമയം, കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിനു വിരുദ്ധമാണ് ദിലീപിന്റെ പ്രതികരണം.

RELATED STORIES

Share it
Top