'ശബരിമലയിലെ അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍'ശബരിമലയിലെ സംഘര്‍ഷത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസിനേയും മാധ്യമ പ്രവര്‍ത്തകരേയും അക്രമിക്കുകയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍. അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തി അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കത്തില്‍ നിന്ന് ആര്‍എസ്എസ്സും ബിജെപിയും പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ വേഷത്തിലെത്തി അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കും. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top