ദേശേര്‍കഥ : എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചുന്യൂഡല്‍ഹി: ത്രിപുരയിലെ സി.പി.എം മുഖപത്രമായ 'ദേശേര്‍കഥ'യുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിയെ എഡിറ്റേഴ്‌സ് ഗിള്‍ഡ് അപലപിച്ചു. നടപടി മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പത്രത്തിന്റെ അംഗീകാരം റദ്ദാക്കിയ നടപടി രാഷ്ട്രീയപ്രേരിതവും അസ്വീകാര്യവുമാണ്. പത്രത്തിന്റെ അംഗീകാരം റദ്ദാക്കിയതിന് തക്കമായ കാരണങ്ങളില്ലെന്നാണ് മനസ്സിലായത്. ഈ സാഹചര്യത്തില്‍ പത്രത്തിന്റെ അംഗീകാരം ഉടന്‍ പുനസ്ഥാപിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top