ഡെനിസ് മുക്‌വെഗെയ്ക്കും നാദിയ മുറാദിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരംഓസ്്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുദ്ധങ്ങളിലും സായുധ സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമങ്ങളെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനെരേ പ്രവര്‍ത്തിച്ച ഡെനിസ് മുക്‌വെഗെ, നാദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ലൈംഗിക അതിക്രമ ഇരകളെ സഹായിക്കുന്നതിന് വേണ്ടി തന്റെ യൗവന കാലം മുഴുവന്‍ ഉഴിഞ്ഞുവച്ച ഡോകടറാണ് മുക്‌വെഗെ. ഇത്തരം അതിക്രമങ്ങള്‍ക്കിരയായ ആയിരക്കണക്കിന് സ്ത്രീകളെയാണ് ഡോ. മുക്‌വെഗെയും അദ്ദേഹത്തിന്റെ ജീവനക്കാരും ചികില്‍സിച്ചത്.

ഐസ് ആക്രമണങ്ങള്‍ക്കിടെ ബലാല്‍സംഗത്തിനും മറ്റ് അതിക്രമങ്ങള്‍ക്കുമിരയായ 3000ഓളം യസീദി പെണ്‍കുട്ടികളില്‍പ്പെട്ടവരാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട അവര്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ലോകത്തോട് തുറന്നു സംസാരിച്ചിരുന്നു. മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള യുഎന്‍ ഗുഡ്്‌വില്‍ അംബാസഡറായി 2016ല്‍ തന്റെ 23ാം വയസില്‍ നാദിയ മുറാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

331 നോമിനേഷനുകളില്‍(216 വ്യക്തികളും 115 സംഘടനകളും) നിന്നാണ് ഈ രണ്ടു പേരെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top