ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് ശബരിമല ദര്‍ശനത്തിനായി പമ്പയില്‍പമ്പ : ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് ചാത്തനൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് പമ്പയിലെത്തി പൊലീസ് ഇവര്‍ പോലിസ് സഹായം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളുണ്ടായേക്കാം എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനാണ് പോലിസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ താന്‍ വിശ്വാസിയാണെന്നും ദര്‍ശനം നടത്തണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്നതോടെ സുരക്ഷ അനുവദിക്കാന്‍ പോലിസ് തയ്യാറായി. വിവരമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്.

RELATED STORIES

Share it
Top